സുകുമാരന്‍ നായരുടെ പോളിങ് ദിന പരമാര്‍ശം; വിമര്‍ശിച്ച് പിണറായി

ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു
 സുകുമാരന്‍ നായരുടെ പോളിങ് ദിന പരമാര്‍ശം; വിമര്‍ശിച്ച് പിണറായി

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം തു​ട​ര്‍​ഭ​ര​ണം പാ​ടി​ല്ലെ​ന്ന സ​ന്ദേ​ശം ന​ല്‍​കി. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജനവിധിയെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടൊന്നും സാധിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

"അ​യ്യ​പ്പ​നും സ​ക​ല ദൈ​വ​ഗ​ണ​ങ്ങ​ളും സ​ര്‍​ക്കാ​രി​നൊ​പ്പ​മു​ണ്ടെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്ബോ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. എ​ന്‍​എ​സ്‌എ​സ് സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍​നാ​യ​ര്‍​ക്കു​ള്ള മ​റു​പ​ടി കൂ​ടി​യ​ല്ലേ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് താ​ങ്ക​ള്‍​ക്ക് തോ​ന്നു​ന്നു​ണ്ടോ" എ​ന്നാ​യി​രു​ന്നു ചോ​ദ്യം.

"ഇ​തെ​ല്ലാം വ്യ​ക്ത​മ​ല്ലേ. ന​ന്നേ കാ​ല​ത്തെ വോ​ട്ട് ചെ​യ്ത് എ​ല്‍​ഡി​എ​ഫി​ന്‍റെ തു​ട​ര്‍​ഭ​ര​ണം പാ​ടി​ല്ല എ​ന്ന് വി​ര​ലു​യ​ര്‍​ത്തി പ​റ​യു​മ്ബോ​ള്‍ നി​ങ്ങ​ളു​ടെ വോ​ട്ട് എ​ല്‍​ഡി​എ​ഫി​നെ​തി​രാ​യാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ട് ചെ​യ്ത​ത്. അ​താ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ത്തും എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ​യി​ട​ത്തും ഒ​രേ​പോ​ലെ എ​ല്‍​ഡി​എ​ഫി​നെ അ​നു​കൂ​ലി​ക്കു​ന്ന വി​കാ​ര​മാ​ണ് ദൃ​ശ്യ​മാ​യ​ത്. അ​തി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ അ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം കൊ​ണ്ടു മാ​ത്രം ക​ഴി​യു​മാ​യി​രു​ന്നി​ല്ല"- ഇ​താ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ മ​റു​പ​ടി.

ഭരണ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും നാട്ടില്‍ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സര്‍ക്കാര്‍ വരണമെന്നുമായിരുന്നു വോട്ടെടുപ്പ് ദിവസം ജി. സുകുമാരന്‍ നായരുടെ പ്രസ്താവന. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വേണം വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com