പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കി

പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കി

ധർമടം മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറയി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.രണ്ട സെറ്റ് പത്രികയാണ് സമർപ്പിച്ചത്. വരണാധികാരിയായ കണ്ണൂർ അസിസ്റ്റന്റ് ഡെവലൊപ്മെന്റ് കമ്മീഷണർ മുമ്പാകെയാണ് ഇദ്ദേഹം പത്രിക നൽകിയത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നിന്നും പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് ഒപ്പമെത്തിയാണ് മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചത്. രണ്ടാം തവണയാണ് മുഖ്യമന്ത്രി ധര്മടത്തു നിന്നും ജനനവിധി തേടുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com