സി​എ​ഫ് തോ​മ​സി​ന്‍റെ വേ​ര്‍​പാ​ടി​ല്‍ അനുശോചിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം വ​ലി​യ ക​ല്‍​പ്പി​ച്ചു
സി​എ​ഫ് തോ​മ​സി​ന്‍റെ വേ​ര്‍​പാ​ടി​ല്‍ അനുശോചിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേതാവും എംഎൽഎയുമായ സി​എ​ഫ് തോ​മ​സി​ന്‍റെ വേ​ര്‍​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു. നാ​ലു പ​തി​റ്റാ​ണ്ടാ​യി നി​യ​മ​സ​ഭാം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി എ​ല്ലാ​വ​രു​മാ​യും യോ​ജി​ക്കാ​ന്‍ ത​യാ​റാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം വ​ലി​യ ക​ല്‍​പ്പി​ച്ചു. കു​റ​ച്ചു കാ​ല​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ച്‌ പൊ​തു​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി സി.​എ​ഫു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ​ന്ന പോ​ലെ പെ​രു​മാ​റ്റ​ത്തി​ലും അ​ദ്ദേ​ഹം അ​ങ്ങേ​യ​റ്റം മാ​ന്യ​ത പു​ല​ര്‍​ത്തി. നി​ര്യാ​ണം മൂ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സു​ഹൃ​ത്തു​ക​ള്‍​ക്കു​മു​ള്ള ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സി എഫ് തോമസിന്റെ മരണം. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭിയലെത്തിയത്. 2001-2006ല്‍ ഗ്രാമവിവകസനവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്.

Related Stories

Anweshanam
www.anweshanam.com