കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
Kerala

കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ വി.മുരളീധരന്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി

Thasneem

തിരുവനന്തപുരം: കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ വി.മുരളീധരന്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുമെന്നും രോഗികളെ രോഗമില്ലാത്തവര്‍ക്കൊപ്പം കൊണ്ടുവരില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എന്നിട്ടിപ്പോൾ കേരളം കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു.

കോവിഡ് ബാധിച്ച പ്രവാസികള്‍ക്കുവേണ്ടി കേന്ദ്രം പ്രത്യേകവിമാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരി നാശം വിതക്കുമ്പോൾ ജനങ്ങളുടെ ജീവന്‍വച്ച്‌ രാഷ്ട്രീയം കളിക്കരുതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

രോ​ഗ​മു​ള്ള​വർ അ​വി​ട​ത്ത​ന്നെ ക​ഴി​യ​ട്ടെ എ​ന്ന നിലപാട് സം​സ്ഥാ​ന​ത്തി​നില്ല. രോ​ഗ​മു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രേ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കി​ല്ല. എ​ല്ലാ ആ​ളു​ക​ളെ​യും ടെ​സ്റ്റി​നു വി​ധേ​യ​രാ​ക്കി​യ​തി​നു ശേ​ഷ​മേ കൊണ്ടു വരാനാവു. ഇ​തെല്ലാം പ​റ​ഞ്ഞയാൾ ത​ന്നെ​ കേ​ര​ളം ടെ​സ്റ്റി​ന് വേ​ണ്ടി ആവശ്യം ഉന്നയിക്കുമ്പോൾ മ​ഹാ​പാ​ത​കം എ​ന്നു പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. മേ​യ് 5ന് ​ഇ​തു പ​റ​ഞ്ഞ​തി​നു​ശേ​ഷം എ​ന്ത് അത്ഭുതമാണ് ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

Anweshanam
www.anweshanam.com