മുഖ്യമന്ത്രി പിണറായി വിജയൻ വാടക കൊലയാളികളുടെ ക്യാപ്റ്റനാണെന്ന് കെപിസിസി അധ്യക്ഷൻ

പി ജയരാജനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റിയത് പിണറായി ആണെന്നും അദ്ദേഹം പറഞ്ഞു .
മുഖ്യമന്ത്രി പിണറായി വിജയൻ വാടക കൊലയാളികളുടെ ക്യാപ്റ്റനാണെന്ന് കെപിസിസി അധ്യക്ഷൻ

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയൻ വാടക കൊലയാളികളുടെ ക്യാപ്റ്റനാണെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ .ക്യാപ്റ്റൻ എന്ന പദം അദ്ദേഹത്തിന് നൽകിയത് പി ആർ ഏജൻസികളാണ് .ഏതു ബോംബും നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

നാളെ മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുന്നതാണോ ബോംബെന്ന് മുല്ലപ്പള്ളി ചോദിച്ചു .അതുമല്ല മകളുടെ ഓഫീസിൽ ഇ ഡി വരുമെന്ന ബോംബാണോ എന്നും അദ്ദേഹം ചോദിച്ചു .പി ജയരാജനെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റിയത് പിണറായി ആണെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com