സമരം ചെയ്യുന്നവരെ പിണറായി സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നുവെന്ന് ചെന്നിത്തല

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സമരം ചെയ്യുന്നവരെ പിണറായി സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ സമരം ചെയ്യുന്നവരെ പിണറായി സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ഒരു മാര്‍ഗവും ഇല്ലാതായപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ത്ഥികളോട് ക്രൂരത കാട്ടിയ സര്‍ക്കാരാണിത്. ആ സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്. ആ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com