
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും പ്രശംസിച്ചു യു ഡി എഫ് സ്ഥാനാർഥി അനിൽ അക്കര .വികസന കാര്യത്തിൽ പിണറായിയെ വിശ്വാസമാണ് എന്നാണ് അദ്ദേഹം പറഞ്ഞത് .പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ സ്ഥലമാണ് വടക്കാഞ്ചേരി എന്നും അദ്ദേഹം പറഞ്ഞു .
മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .ലൈഫ് മിഷൻ പദ്ധതിയിൽ താൻ ആരുടെയും വീട് മുടക്കിയില്ല .അങ്ങനെ തെളിഞ്ഞാൽ കിടപ്പാടം വിട്ടു തരാനും തയ്യാർ ആണ് .