
തിരുവനന്തപുരം :കേരളത്തിലെ വികസനത്തെ കുറിച്ച് ബി ജെ പി നേതാവ് ഇ ശ്രീധരന്റെ പരാമർശങ്ങൾ ജൽപന്നങ്ങൾ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇ ശ്രീധരൻ പറഞ്ഞതിന് തിരഞ്ഞെടുപ്പിന് ശേഷം മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .ശ്രീധരൻ എഞ്ചിനീയറിംഗ് രംഗത്തെ പ്രധാനപ്പെട്ട ഒരാളാണ് .
എന്നാൽ ബി ജെ പി ആയാൽ ഏത് ആളും ബി ജെ പിയുടെ സ്വഭാവം കാണിക്കും .ബി ജെ പി നേതാവ് കെ ജെ മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താനെന്നു എം ടി രമേശ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നറിയില്ല .
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ കൂത്ത് പറമ്പ് സ്ഥാനാർഥി ആയ താൻ എങ്ങനെയാണ് മറ്റൊരാളുടെ ഏജന്റ് ആവുക എന്നും അദ്ദേഹം ചോദിച്ചു .ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല .എന്നാൽ സുപ്രീം കോടതി വിധി വന്ന ശേഷം എന്തെങ്കിലും പ്രശനം ഉണ്ടായാലോ എന്ന് കരുതിയാണ് എല്ലാവരുമായി കൂടി ആലോചിക്കുമെന്ന് പറഞ്ഞത് .