കരിപ്പൂര്‍, പെട്ടിമുടി ദുരന്തം; ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

കരിപ്പൂര്‍, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍.
കരിപ്പൂര്‍, പെട്ടിമുടി ദുരന്തം; ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കരിപ്പൂര്‍, പെട്ടിമുടി ദുരന്തത്തില്‍പെട്ടവര്‍ക്ക് ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതവുമാണ് നല്‍കുക.

പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. അതേസമയം,പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നാമ് പണം നല്‍കുക. പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാന്‍ സാധിക്കും.

പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com