സംസ്ഥാനത്ത് ഇന്ന് പെ​​ട്രോ​​ള്‍ പമ്പുകൾ തുറക്കും
Kerala

സംസ്ഥാനത്ത് ഇന്ന് പെ​​ട്രോ​​ള്‍ പമ്പുകൾ തുറക്കും

സം​​സ്ഥാ​​ന​​ത്ത് ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന പെ​​ട്രോ​​ള്‍ പമ്പ് സ​​മ​​രം പി​​​ന്‍​വ​​​ലി​​​ച്ച​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

News Desk

News Desk

കൊ​​​ച്ചി: ഓ​​​ള്‍ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന പെ​​ട്രോ​​ള്‍ പമ്പ് സ​​മ​​രം പി​​​ന്‍​വ​​​ലി​​​ച്ച​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു. സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​രു​​​മ്പ​​​നം ബി​​​പി​​​സി​​​എ​​​ല്‍ ടെ​​​ര്‍​മി​​​ന​​​ലി​​​നു മു​​​ന്നി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഡീ​​​ല​​​ര്‍​മാ​​​രു​​​ടെ നി​​​രാ​​​ഹാ​​​ര​ സ​​​മ​​​ര​​​വും നീ​​​ട്ടി​​വ​​​ച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്ബുകള്‍ തുറക്കും.

മന്ത്രി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ തിരുവോണ ദിവസം പെട്രോള്‍ പമ്പുകൾ അടച്ചിടുമെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ് പ്രഖ്യാപിച്ചിരുന്നു‌. മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തുക, കമ്മീഷന്‍ വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവോണത്തിന് പമ്ബുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്.

Anweshanam
www.anweshanam.com