സ്പ്രിംഗ്ലർ മുതൽ സ്വർണക്കടത്ത് വരെ;മുഖ്യമന്ത്രിക്കും മുൻ ഐടി സെക്രട്ടറിക്കുമെതിരെ ഹൈക്കോടതിയിൽ ഹർജി
Kerala

സ്പ്രിംഗ്ലർ മുതൽ സ്വർണക്കടത്ത് വരെ;മുഖ്യമന്ത്രിക്കും മുൻ ഐടി സെക്രട്ടറിക്കുമെതിരെ ഹൈക്കോടതിയിൽ ഹർജി

മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്താണ് ക്രമക്കേടുകളെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു

By News Desk

Published on :

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്പ്രിംഗ്ലർ മുതൽ സ്വർണക്കടത്ത് വരെ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.

മൈക്കിൾ വർഗീസ് എന്നയാളാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്താണ് ക്രമക്കേടുകളെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. സ്പ്രിംഗ്ലർ, ബെവ് ക്യൂ, ഇ മൊബിലിറ്റി കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമെന്ന കണ്ടെത്തലിനെ തുടർന്ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്‌തേക്കും.

Anweshanam
www.anweshanam.com