വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ

ചെരിപ്പ് കടിച്ചു നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് മൂന്ന് കിലോമീറ്റര് നായയെ കെട്ടി വലിച്ചത്‌. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച  സംഭവത്തിൽ ഉടമ അറസ്റ്റിൽ

മലപ്പുറം; വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കര സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരിപ്പ് കടിച്ചു നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് മൂന്ന് കിലോമീറ്റര് നായയെ കെട്ടി വലിച്ചത്‌. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ സംഭവം പുറത്ത് അറിയുകയായിരുന്നു . നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഉടമ ഇവരോട് തട്ടിക്കയറി.

നാട്ടുകാർ പ്രതിഷേധം കൂടിയതോടെ നായയെ സ്‌കൂട്ടറിൽ നിന്നും കെട്ട് അഴിച്ചു ഉടമ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. അനിമൽ വെൽഫയർ ഓഫീസർ സാലി വർമയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com