റോഡിലെ കുഴിയിൽ വീണ് ലോറി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മറിഞ്ഞ വാഹനത്തിനടിയില്‍പെട്ടാണ് ഡ്രൈവര്‍ മരിച്ചത്
റോഡിലെ കുഴിയിൽ വീണ് ലോറി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ തടിയുമായി പോവുകയായിരുന്ന ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എരുമേലി കോയിക്കല്‍കാവ്, പ്ലാമൂട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് അഞ്ചുമണിക്കായിരുന്നു സംഭവം. ലോറി റോഡിലെ വലിയ കുഴിയില്‍ വീണപ്പോള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

മറിഞ്ഞ വാഹനത്തിനടിയില്‍പെട്ടാണ് ഡ്രൈവര്‍ മരിച്ചത്. പട്ടിമറ്റം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തകര്‍ന്ന് തരിപ്പണമായ മണ്ണൂര്‍ – പോങ്ങാശ്ശേരി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ഏറെ നാളുകളായി രംഗത്തുണ്ടെങ്കിലും പ്രധാന റോഡായ ഇവിടം ഇപ്പോഴും തകർന്ന് കിടക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com