പെരുമ്പാവൂർ വെടിവെപ്പ്: അഞ്ച് പേർ അറസ്റ്റിൽ

ഇന്നലെ ഉച്ചയോടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്
പെരുമ്പാവൂർ വെടിവെപ്പ്: അഞ്ച് പേർ അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ ലഹരി മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനെ തുടർന്ന് ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വിട്ടിൽ നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വിട്ടിൽ നിതിൻ (27), വെങ്ങോല തട്ടേക്കാട് പുത്തൻ വീട്ടിൽ അൽത്താഫ് (23), തട്ടേക്കാടൻ ഭാഗത്ത് കൊടുത്താൻ വീട്ടിൽ ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്.

also read: പെരുമ്പാവൂരിൽ തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

ഇന്നലെ ഉച്ചയോടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. പെരുമ്പാവൂർ മാവിൻ ചുവട് വച്ച് ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനാണ് വെടിയേറ്റത്. ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു.

Related Stories

Anweshanam
www.anweshanam.com