വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

റാന്നി ഇടമുള സ്വദേശി മത്തായി ആണ് മരിച്ചത്. 90 വയസായിരുന്നു.
വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ജില്ലയില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. റാന്നി ഇടമുള സ്വദേശി മത്തായി ആണ് മരിച്ചത്. 90 വയസായിരുന്നു. നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്ത് മടങ്ങവേയാണ് മരണം. യുഡിഎഫ് സ്ഥാനാര്‍ഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ് മത്തായി. അദ്ദേഹത്തിന് കോവിഡ് ലക്ഷണമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com