സംസ്ഥാനത്ത് സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറക്കാന്‍ അനുമതി

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം
സംസ്ഥാനത്ത് സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം.

കോവിഡ് പശ്ചാത്തലത്തിലെ വിനോദ സഞ്ചാരമേഖലയുടെ പ്രവർത്തനം സംബന്ധിച്ച് നിലവിലുള്ള സർക്കാർ മാർഗരേഖകൾ പൂർണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com