ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​നത്തിന് അനുമതി; കണ്ടെയ്ന്‍‍മെന്റ് സോണുകളിലും ഇളവ്
Kerala

ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​നത്തിന് അനുമതി; കണ്ടെയ്ന്‍‍മെന്റ് സോണുകളിലും ഇളവ്

ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം.

By News Desk

Published on :

തിരുവനന്തപുരം: ഓഗസ്റ്റ് 5 മുതല്‍ സംസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ച് മത്സ്യബന്ധനം നടത്താം. റജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ബോട്ടുകള്‍ കടലിലിറക്കാം. കണ്ടെയ്ന്‍‍മെന്റ് സോണുകളിലും മത്സ്യബന്ധനമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ബോട്ടുകള്‍ക്കും രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടാവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. എന്നാല്‍, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തുപോവാന്‍ പാടില്ല. അധികംവരുന്ന മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റിലെത്തിക്കും. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന സ്ഥലത്ത് തന്നെ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും തിരിച്ചെത്തണം. അവര്‍ വേറെ കടവുകളില്‍ പോകാന്‍ പാടില്ല.

മത്സ്യ ലേലം പൂര്‍ണ്ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ് സൊസൈറ്റികളും ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യതൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ സമിതികളും മത്സ്യത്തിന്റെ വില നിശ്ചയിക്കുകയും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുകയും ചെയ്യും.

Anweshanam
www.anweshanam.com