പെരിയ ഇരട്ടക്കൊല കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പെരിയ ഇരട്ടക്കൊല കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാസര്‍ഗോട്: പെരിയ ഇരട്ടക്കൊലപാതകം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. എന്നാല്‍, സിംഗിള്‍ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായി ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് പുന:സ്ഥാപിച്ചു. അപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പിഴവില്ലെങ്കില്‍ എന്തിന് സിബിഐ അന്വേഷണമെന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം. ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മനീന്ദര്‍ സിംഗാവും സുപ്രീം കോടതിയിലും ഹാജരാവുക.

Related Stories

Anweshanam
www.anweshanam.com