പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; സിബിഐ

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ.
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; സിബിഐ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസില്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തിലും സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നില്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും സിബിഐ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ സിബിഐ ശേഖരിച്ചിരുന്നു. സിബിഐ സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ ഫയല്‍ ചെയ്യും. ചൊവ്വാഴ്ച സിബിഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും.

Related Stories

Anweshanam
www.anweshanam.com