സ്വാതന്ത്ര്യദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി പുതുവൈപ്പിലെ ജനത
Kerala

സ്വാതന്ത്ര്യദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി പുതുവൈപ്പിലെ ജനത

സ്വാതന്ത്ര്യദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി പുതുവൈപ്പിലെ ജനത. ആഗസ്റ്റ് 15 ന് 9 മണി മുതല്‍ വൈകീട്ട് 5 വരെയാണ് പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ സമരസമിതി അംഗങ്ങള്‍ ഉപവസിക്കുന്നത്.

News Desk

News Desk

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി പുതുവൈപ്പിലെ ജനത. ആഗസ്റ്റ് 15 ന് 9 മണി മുതല്‍ വൈകീട്ട് 5 വരെയാണ് പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ സമരസമിതി അംഗങ്ങള്‍ ഉപവസിക്കുന്നത്. സിസ്റ്റര്‍ റെന്‍ സിറ്റ, സേവ്യര്‍ തുണ്ടി പറമ്പില്‍, മേരി ആന്റണി, കെ.യു.രാധാകൃഷ്ണന്‍, സബീന പെരേര എന്നിവരാണ് പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം അമ്പലക്കടവില്‍ ഉപവസിക്കുന്നത്.

2019 ഡിസംബര്‍ 15 മുതല്‍ പുതുവൈപ്പില്‍ സിആര്‍പിസി 144 ക്രിമിനല്‍ നടപടി ചട്ടം നിരോധനാജ്ഞ അടിച്ചേല്‍പ്പിച്ചിരിക്കയാണ്. നൂറു കണക്കിന് സായുധ പോലീസിനെ വിന്യസിച്ചു കൊണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതിനും കടപ്പുറത്ത് പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. ജമ്മു കാശ്മീരില്‍ മാത്രമാണ് സമാനമായ സ്വാതന്ത്ര്യ നിഷേധം നിലനില്‍ക്കുന്നത്. ഈ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഉപവാസം.

പുതുവൈപ്പ് ജനതയുടെ ഈ പ്രതിഷേധത്തെ എല്ലാ ജനാധിപത്യ, പുരോഗമന ശക്തികളും പിന്തുണയ്ക്കണമെന്ന് പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി ചെയര്‍മാന്‍ ജയഘോഷ് എം.ബി. അഭ്യര്‍ത്ഥിച്ചു.

Anweshanam
www.anweshanam.com