ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം; വിലക്ക് നീക്കി
Kerala

ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം; വിലക്ക് നീക്കി

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം

News Desk

News Desk

തിരുവനന്തപുരം: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് നീക്കി. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍അറിയിച്ചു.

പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലര്‍ന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്‌ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിന് വിലക്കിയിരുന്നത്. എന്നാല്‍ പച്ചക്കറിയും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുമ്പോള്‍ പൂക്കള്‍ക്ക് മാത്രം എന്തിനാണ് വിലക്കെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

Anweshanam
www.anweshanam.com