ക്ഷമ ചോദിച്ച് പൂന്തുറ നിവാസികൾ; ആരോഗ്യ പ്രവർത്തകരെ പൂക്കൾ വിതറി സ്വീകരിച്ച് ജനം

കഴിഞ്ഞ ദിവസം അക്രമം നേരിട്ട ആരോഗ്യ പ്രവർത്തകരെ പൂക്കൾ വിതറി സ്വീകരിച്ചാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പൂന്തുറയിലെ ക്ഷമാപണം നടത്തിയത്
ക്ഷമ ചോദിച്ച് പൂന്തുറ നിവാസികൾ; ആരോഗ്യ പ്രവർത്തകരെ പൂക്കൾ വിതറി സ്വീകരിച്ച് ജനം

തിരുവനന്തപുരം: വെള്ളിയാഴ്ച്ച പൂന്തുറ മേഖലയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ ക്ഷമ ചോദിച്ച് പൂന്തുറ നിവാസികൾ. കഴിഞ്ഞ ദിവസം അക്രമം നേരിട്ട ആരോഗ്യ പ്രവർത്തകരെ പൂക്കൾ വിതറി സ്വീകരിച്ചാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പൂന്തുറയിലെ മനുഷ്യർ ക്ഷമാപണം നടത്തിയത്. പൂന്തുറ ഇടവക വികാരി ഫാ. ബെബിൻസൺ ജനങ്ങൾക്ക് വേണ്ടി ആരോഗ്യ പ്രവർത്തകരോട് നേരിട്ട് സംസാരിച്ചു.

കോവിഡ് സൂപ്പർ സ്‌പ്രെഡ്‌ സ്ഥിരീകരിച്ച പൂന്തുറ മേഖലയിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പിൽ വരുത്തിയത്. ഇതോടെ ജീവിതം ദുരിതത്തിലായ ജനം ആവശ്യ സാധങ്ങൾ ഉൾപ്പടെ ലഭിക്കുന്നില്ലെന്ന പരാതിയുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച്ച ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.

സംഭവത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉൾപ്പടെ രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com