കോവിഡ്: ട്രഷറികള്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് സമീപം പരമാവധി 5 പേരെ മാത്രമേ അനുവദിക്കൂ
കോവിഡ്: ട്രഷറികള്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതല്‍ 7 വരെ ട്രഷറികള്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

മേയ് 3ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക്ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും. മേയ് 4ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ (2) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക്ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍ (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം നടക്കും.

5ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ (4) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക്ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും 6ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ (6) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഏഴില്‍ (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും 7ന് രാവിലെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ (8) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചക്ക് ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒമ്പതില്‍ (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.

ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് സമീപം പരമാവധി 5 പേരെ മാത്രമേ അനുവദിക്കൂ. വരി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അനുവദനീയമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എല്ലാ ഇടപാടുകാരും ഉറപ്പു വരുത്തണം. ട്രഷറിയുടെ ടോക്കണ്‍/ ക്യാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ പെന്‍ഷന്‍കാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ഇടപാടുകള്‍ക്കായി ട്രഷറികളില്‍ എത്തുന്ന എല്ലാവരും ട്രഷറിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സോപ്പോ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കുകയും മാസ്‌ക്ക് ധരിക്കുകയും വേണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com