സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍
Kerala

സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു.

By News Desk

Published on :

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു. വരുന്ന ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിരിക്കുന്നത്.

ഒന്നര ലക്ഷത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് തീര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു. ഈ സാഹചര്യത്തിലാണ് ഫയലുകള്‍ തീര്‍പ്പാക്കാനുളള വഴി തേടി മുഖ്യമന്ത്രി യോഗം വിളിച്ചത്.

Anweshanam
www.anweshanam.com