ഈരാറ്റുപേട്ടയിലെ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പിസി ജോര്‍ജ്

ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല- പിസി ജോര്‍ജ്
ഈരാറ്റുപേട്ടയിലെ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പിസി ജോര്‍ജ്

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിലെ പ്രചരണ പരിപാടികള്‍ നിര്‍ത്തിവെച്ച് പി സി ജോര്‍ജ്. പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ് പറഞ്ഞു.

ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com