പിബി നൂഹ് ഐഎഎസിന് കോവിഡ്

രോ​ഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
പിബി നൂഹ് ഐഎഎസിന് കോവിഡ്

തിരുവനന്തപുരം: പിബി നൂഹ് ഐഎഎസിന് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പിബി നൂഹ് ഐഎഎസ് തന്നെയാണ് രോഗം ബാധിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാ​ഗ്രത പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു.

പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറായി നിയമനം ലഭിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com