താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു.

സെപ്തംബര്‍ 8 ന് 11 മണിക്ക് താമരശ്ശേരി കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയിലടക്കം സമൂഹത്തില്‍ നടത്തിയ ക്രിയാത്മക ഇടപെടലുകളുടെ എല്ലാം അമരത്ത് നിന്ന് 13 വര്‍ഷമാണ് ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി താമരശ്ശേരി രൂപതയെ നയിച്ചത്. സ്ഥാനമൊഴിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി വിശ്രമത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.

Related Stories

Anweshanam
www.anweshanam.com