കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേര്‍ക്ക് കോവിഡ്
രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേര്‍ക്ക് കോവിഡ്

കോട്ടയം: മെഡിക്കല്‍ കോളേജില്‍ രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലെ ജീവനക്കാരും രോഗികളും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്.

ഗൈനക്കോളജി വിഭാഗത്തിലെ വാര്‍ഡും അടച്ചു. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടിക ഇന്ന് തയാറാക്കും. നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.

Related Stories

Anweshanam
www.anweshanam.com