പ്രോട്ടോകോൾ ലംഘിച്ച് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 10 അഭിഭാഷകര്‍ക്ക് കൂടി കോവിഡ്

തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഡിഎംഒയുടെ നിര്‍ദേശം ലംഘിച്ച്‌ നടന്ന തെരഞ്ഞെടുപ്പ് വിവാദമായിരുന്നു
പ്രോട്ടോകോൾ ലംഘിച്ച് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 10 അഭിഭാഷകര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 10 അഭിഭാഷകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത രണ്ട് അഭിഭാഷകര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 10 പേർക്ക് കൂടി സ്ഥിരീകരിച്ചത്. 332 പേരാണ് ആകെ തെരത്തെടുപ്പില്‍ പങ്കെടുത്തത്.

തെരഞ്ഞെടുപ്പ് നടത്തരുതെന്ന ഡിഎംഒയുടെ നിര്‍ദേശം ലംഘിച്ച്‌ നടന്ന തെരഞ്ഞെടുപ്പ് വിവാദമായിരുന്നു. ആരോഗ്യ വകുപ്പിന്റെയും ഇന്റലി‍ന്‍സിന്റേയും നിര്‍ദേശങ്ങളും കോവിഡ് ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്തിയത്. സെപ്റ്റംബര്‍ 29 നാണ് പത്തനംതിട്ട ബാര്‍ അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്നതറിഞ്ഞ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ എല്‍ ഷീജ സെപ്റ്റംബര്‍ 18 ന് തന്നെ നടപടികള്‍ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് രേഖാമൂലം കത്ത് നല്‍കി. ആറ് ആഴ്ചത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു ഡിഎംഒയുടെ നിര്‍ദേശം. എന്നാല്‍ ഡിഎംഒയുടെ ആവശ്യം മുഖവിലക്കെയടുക്കാതെ തെരഞ്ഞെടുപ്പ് നടത്തി.

നൂറിലധികം അഭിഭാഷകര്‍ വിജയാഹ്ലാദ പ്രകടനവും നടത്തി. ആഘോഷത്തില്‍ പങ്കെടുത്തവരായിരുന്നു നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍. തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് സംസ്ഥാന ഇന്റലിജസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ, കോവിഡ് മാനദണ്ഡം ലംഘിച്ച അഭിഭാഷകർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം.

Related Stories

Anweshanam
www.anweshanam.com