പത്തനംതിട്ടയിലെ സിപിഎം പ്രാദേശിക നേതാവിന്റെ റൂട്ട് മാപ്പ് പുറത്തു വിടാത്തതിനെതിരെ യുഡിഎഫ്
Kerala

പത്തനംതിട്ടയിലെ സിപിഎം പ്രാദേശിക നേതാവിന്റെ റൂട്ട് മാപ്പ് പുറത്തു വിടാത്തതിനെതിരെ യുഡിഎഫ്

രോഗം സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടില്ല. ഇതേത്തുടർന്നാണ് യുഡിഎഫ് പ്രതിഷേധവുമായി എത്തിയത്.

By News Desk

Published on :

പത്തനംതിട്ട: ജില്ലയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സിപിഎം പ്രാദേശിക നേതാവിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതിനെതിരെ യുഡിഎഫ്. എട്ടാം തിയതിയാണ് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടില്ല. ഇതേത്തുടർന്നാണ് യുഡിഎഫ് പ്രതിഷേധവുമായി എത്തിയത്.

റൂട്ട് മാപ്പ് പുറത്തുവിടുന്ന നടപടി വൈകിപ്പിക്കുന്നത് ആരോഗ്യ വകുപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയതിനാലാണെന്നാണ് യുഡിഎഫ് ആരോപണം. റൂട്ട് മാപ്പ് പുറത്ത് വിടാൻ വൈകുന്നത് അപകടം സൃഷ്ടിക്കുമെന്നും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് സിപിഎം നേതാവിന് രോഗം പിടിപെട്ടത്.

എന്നാൽ, രോഗിയുടെ ആരോഗ്യ നില തൃപ്തികരമല്ലാത്തതുകൊണ്ടാണ് സഞ്ചാരപഥം തയാറാക്കുന്നതില്‍ കാലതാമസം ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അതേസമയം, ഇദ്ദേഹം ജില്ലയുടെ പല മേഖലയില്‍ പോയതായായുള്ള വിവരവും ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്.

Anweshanam
www.anweshanam.com