പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രാക്കോടെ കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

ദേശീയ -അന്തര്‍ദേശീയ മത്സരങ്ങള്‍ സ്റ്റേഡിയത്തിലേക്കെത്തുന്ന കാലം വിദൂരമല്ലെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രാക്കോടെ  കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട :ജില്ലയിലെ സിന്തറ്റിക് ട്രാക്കോടെ കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും അരങ്ങേറി.

ഇനി ജില്ലാ- ദേശീയ മത്സരങ്ങള്‍ക്ക് കൊടുമണ്‍ സ്റ്റേഡിയം സാക്ഷിയാകും . അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ സ്റ്റേഡിയത്തിലുണ്ടാകും. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

ദേശീയ -അന്തര്‍ദേശീയ മത്സരങ്ങള്‍ സ്റ്റേഡിയത്തിലേക്കെത്തുന്ന കാലം വിദൂരമല്ലെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പരിശീലകരുടെ അഭാവം ജില്ലയ്ക്കുണ്ടെന്നും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.

സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ഉദ്ഘാടനത്തിന് ശേഷം അണ്ടര്‍ 14 വിഭാഗത്തിലുള്ള കുട്ടികളുടേയും കോവളം എഫ്സി, കെഎസ്ഇബി എന്നിവര്‍ തമ്മിലുള്ള സൗഹൃദ പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com