പത്തനംതിട്ടയിൽ കോവി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം മാ​റി വീ​ട്ടി​ല്‍ എ​ത്തി​ച്ചു
Kerala

പത്തനംതിട്ടയിൽ കോവി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം മാ​റി വീ​ട്ടി​ല്‍ എ​ത്തി​ച്ചു

പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം

News Desk

News Desk

പത്തനംതിട്ട: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട് മാറി എത്തിച്ചു. പത്തനംതിട്ടയിലാണ് സംഭവം. ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച ചാ​ലാ​പ്പ​ള്ളി സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ര​ണ്ട് ദി​വ​സം മു​ന്‍​പ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച കോ​ന്നി സ്വ​ദേ​ശി​നി ചി​ന്ന​മ്മ ഡാ​നി​യ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്.

മൃതദേഹം വീട്ടിൽ ഇറക്കുന്നതിന് മുൻപ് പിഴവ് തിരിച്ചറിഞ്ഞു. ഉടൻ തന്നെ പ്രശ്നം പരിഹരിച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് തെ​റ്റു​പ​റ്റി​യ​താ​ണ് മൃ​ത​ദേ​ഹം മാ​റാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പി​ഴ​വ് മ​ന​സി​ലാ​യ​തോ​ടെ മൃ​ത​ദേ​ഹം തി​രി​കെ കൊ​ണ്ടു​പോ​യി​രു​ന്നു.

Anweshanam
www.anweshanam.com