ബാലഭാസ്‌കറിന്‍റെ മരണം; പുനഃരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി

സിബിഐ അന്വേഷണറിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
ബാലഭാസ്‌കറിന്‍റെ മരണം; പുനഃരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കേസിൽ സാക്ഷിയായി എത്തിയ കലാഭവൻ സോബിയുമാണ് ഹര്‍ജികള്‍ നല്‍കിയത്. സിബിഐ അന്വേഷണറിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും അപകടമരണമെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ഡ്രൈവർ അർജുന്റെ അശ്രദ്ധയും അമിത വേഗവും അപകടത്തിന് കാരണമായി. കലാഭവൻ സോബി പറഞ്ഞത് നുണയാണെന്ന് പരിശോധനയിൽ വ്യക്തമായെന്നും സിബിഐ പറഞ്ഞിരുന്നു. കള്ള തെളിവുകൾ നൽകിയെന്ന് കാണിച്ച് കലാഭവൻ സോബിക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ അന്വേഷണത്തില്‍ തൃപ്തരല്ലെന്നായിരുന്നു കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com