പാ​റ​ശാ​ല എം​എ​ല്‍​എ സി കെ ഹ​രീ​ന്ദ്ര​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ്

കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം​എ​ല്‍​എ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു
പാ​റ​ശാ​ല എം​എ​ല്‍​എ സി കെ ഹ​രീ​ന്ദ്ര​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല എം​എ​ല്‍​എ സി കെ ഹ​രീ​ന്ദ്ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് എം​എ​ല്‍​എ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ചില ദിവസങ്ങളില്‍ തലസ്ഥാന ജില്ലയില്‍ പ്രതിദിനം ആയിരത്തിലധികം പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്, ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് വൈറസ് ബാധയേറ്റ മറ്റ് എംഎല്‍എമാര്‍. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ ഇ പി ജയരാജനും തോമസ് ഐസകും രോഗം ഭേദമായി ആശുപത്രി വിട്ടു.

Related Stories

Anweshanam
www.anweshanam.com