ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്: പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു
Kerala

ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്: പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്‍ക്കാലികമായി അടച്ചിട്ടു

ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ പാലക്കാട് ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Geethu Das

പറളി: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താല്‍കാലികമായി അടച്ചിട്ടു. കുവൈത്ത്, യു.എ.ഇ,ശ്രീലങ്ക, സൗദി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ക്കും കോവിഡുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് പാലക്കാടാണ്. 237 പേര്‍ ചികിത്സയിലുണ്ട്.

Anweshanam
www.anweshanam.com