പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണത്തിൽ അപാകതകൾ;എക്‌സ്പാൻഷൻ ജോയിന്റുകളിലടക്കം തകരാർ

പാലത്തിൽ വിദഗ്ധ പരിശോധനയും നടത്തും. നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കെ.എസ്.ടി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണത്തിൽ അപാകതകൾ;എക്‌സ്പാൻഷൻ ജോയിന്റുകളിലടക്കം തകരാർ

കണ്ണൂർ :കണ്ണൂർ പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണത്തിൽ അപാകതകളുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ . പാലത്തിന്റെ എക്‌സ്പാൻഷൻ ജോയിന്റുകളിലടക്കം തകരാറുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ . വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

എക്‌സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലാണ് പ്രധാന പ്രശ്‌നം. പാലത്തിന്റെ ബെയറിംഗ് മൂവ്‌മെന്റിലും തകരാറുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണെന്നും വിജിലൻസ് കണ്ടൈത്തി.

നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ വിശദമായ അന്വേഷണം വേണം. ഇക്കാര്യമാവശ്യപ്പെട്ട് കണ്ണൂർ വിജിലൻസ് യൂണിറ്റ് വിജിലൻസ് ഡയറക്ടർക്ക്ഉടൻ റിപ്പോർട്ട് നൽകും.

പാലത്തിൽ വിദഗ്ധ പരിശോധനയും നടത്തും. നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കെ.എസ്.ടി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com