പന്തീരാങ്കാവ് കേസ്: അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് പിന്മാറി

ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എംആര്‍ അനിതയുമായിരുന്നു അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്നത്.
പന്തീരാങ്കാവ് കേസ്: അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് പിന്മാറി

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. കേസ് ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും.

ജസ്റ്റിസ് ഹരിപ്രസാദും, ജസ്റ്റിസ് എംആര്‍ അനിതയുമായിരുന്നു അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ജസ്റ്റിസ് അനിത കോഴിക്കോട് കോടതിയില്‍ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. കൊച്ചി എന്‍ഐഎ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com