ആത്മഹത്യ ശ്രമം; തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസി‍ഡന്‍റിന്‍റെ നില അതീവ ഗുരുതരം

മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍.
ആത്മഹത്യ ശ്രമം; തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസി‍ഡന്‍റിന്‍റെ നില അതീവ ഗുരുതരം

കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലുള്ള തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസി‍ഡന്‍റ് ടി വിജിത്തിന്‍റെ നില അതീവഗുരുതരം. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിജിത്തിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

രാവിലെ തേഞ്ഞിപ്പലത്തെ വീട്ടില്‍ വെച്ചാണ് വിജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍തന്നെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കഴുത്തിനേറ്റ പൊട്ടലും ഞരമ്പുകള്‍ക്കുണ്ടായ ആഘാതവും പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി നല്‍കുന്ന വിവരം. ദളിത് ലീഗ് നേതാവായ വിജിത്ത് ഇന്നലെയാണ് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com