പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം

മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ടി വിജിത്ത് വിജയിച്ചത്.
പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം

മലപ്പുറം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റായ ടി വിജിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേഞ്ഞിപ്പലം പഞ്ചായത്ത് 11ാം വാര്‍ഡ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ടി വിജിത്ത് വിജയിച്ചത്. സംവരണ പഞ്ചായത്താണിത്. ഇന്നലെയാണ് പഞ്ചായത്തു പ്രസിഡന്‍റായി ഇദ്ദേഹം അധികാരമേറ്റത്. അതേസമയം, ആത്മഹത്യാശ്രമത്തിന്‍റെ കാരണം വ്യക്തമല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com