തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം 19 വരെ; പിന്‍വലിക്കാനുള്ള അവസാന തീയതി 23

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം 19 വരെ; പിന്‍വലിക്കാനുള്ള അവസാന തീയതി 23

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. നവംബര്‍ 23 ആണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌​ ഇന്നുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിങ്​ ​മെഷീന്‍ പരിശോധന എന്നിവ പുരോഗമിച്ച്‌ വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് രണ്ടുലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ കമീഷന്‍ നിയോഗിക്കും.

മൂന്നുഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ്​ വോ​ട്ടെടുപ്പ്​. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 6വരെയാണ്​ വോ​ട്ടെടുപ്പ്​. 16ന്​ രാവിലെ 8 മണിക്ക്​ വോട്ടെണ്ണല്‍ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടക്കില്ല.

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ യോഗത്തിനും നിയന്ത്രണമുണ്ട്. ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കരുത്​. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരും.

Related Stories

Anweshanam
www.anweshanam.com