ആലപ്പുഴയില്‍ രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹമാണ് കവർന്നത്.
ആലപ്പുഴയില്‍ രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകൾ പറഞ്ഞു.

ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവർന്നത്. സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് വിവരം. തൊഴിൽ തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com