പമ്പ ഡാം ​തു​റ​ന്നു; ആറന്മുളയിലും റാന്നിയിലും അതീവ ജാഗ്രത
Kerala

പമ്പ ഡാം ​തു​റ​ന്നു; ആറന്മുളയിലും റാന്നിയിലും അതീവ ജാഗ്രത

എ​ട്ട് മ​ണി​ക്കൂ​ര്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​ടും. ആ​റു ഷ​ട്ട​റു​ക​ളും ര​ണ്ട് അ​ടി വീ​ത​മാ​ണ് തു​റ​ക്കു​ക

News Desk

News Desk

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ പ​ന്പാ ഡാ​മി​ന്‍റെ നാലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. രണ്ടു ഷ​ട്ട​റു​ക​ള്‍ കൂ​ടി ഉ​ട​ന്‍ തു​റ​ക്കു​മെ​ന്നാ​ണ് വി​വ​രം. എ​ട്ട് മ​ണി​ക്കൂ​ര്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​ടും. ആ​റു ഷ​ട്ട​റു​ക​ളും ര​ണ്ട് അ​ടി വീ​ത​മാ​ണ് തു​റ​ക്കു​ക. ഇ​തേ​തു​ട​ര്‍​ന്നു പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറന്നു. കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തേക്ക് വിടൂ.

സെക്കൻഡിൽ 82 ക്യുബിക് മീറ്റർ പുറത്തേക്ക് ഒഴുകും. ആറ് ഷട്ടറുകൾ രണ്ട് അടി ഉയർത്തി. പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

പമ്പ ന​ദി​യു​ടെ​യും ക​ക്കാ​ട്ട് ആ​റി​ന്‍റെ​യും തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​കി​ച്ച്‌ റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള പ്ര​ദേ​ശ​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

റാ​ന്നി ടൗ​ണി​ലേ​ക്ക് അ​ഞ്ചു മ​ണി​ക്കൂ​റി​ന​കം വെ​ള്ളം എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി റാ​ന്നി ടൗ​ണി​ല്‍ 19 ബോ​ട്ടു​ക​ള്‍ സ​ജ്ജ​മാ​ണ്. തി​രു​വ​ല്ല​യി​ല്‍ ആ​റു ബോ​ട്ടു​ക​ളും പ​ന്ത​ള​ത്ത് ര​ണ്ടു ബോ​ട്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കാലവര്‍ഷവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരുകളില്‍ ജനങ്ങള്‍ക്ക് വിളിക്കാമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

Anweshanam
www.anweshanam.com