പാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
Kerala

പാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

News Desk

News Desk

കൊച്ചി: പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ഇരയെ കേള്‍ക്കാതെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്‌സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

പ്രതി ജാമ്യത്തിലൂടെ പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്.

Anweshanam
www.anweshanam.com