പാലത്തായി പീഡനക്കേസ്: വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപൂലീകരിച്ചു

കേസില്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി തുടരാന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് അന്വേഷണ സംഘത്തെ വിപൂലീകരിച്ചത്
പാലത്തായി പീഡനക്കേസ്: വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപൂലീകരിച്ചു

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ വിപൂലീകരിച്ചു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപൂലീകരിച്ചത്. കേസില്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി തുടരാന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് അന്വേഷണ സംഘത്തെ വിപൂലീകരിച്ചത്.

കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ, കണ്ണൂര്‍ നര്‍കോടിക്‌സ് ബയൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന സംശയം കേസില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് വനിതാ ഐ.പി.സ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.

കേസിന്റെ തുടരാന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. വനിതാ ഐപിഎസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. പോക്സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിര്‍ണായക ഘടകമാകും.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Related Stories

Anweshanam
www.anweshanam.com