പാലത്തായി പീഡനക്കേസ്: തുടരന്വേഷണത്തിന‌് ഉത്തരവിട്ട് കോടതി

ക്രൈം​ബ്രാ​ഞ്ച‌് സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചാ​ണ‌് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് പ്രോ‌​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി കോ​ട​തി അം​ഗീ​ക​രി​ച്ച​ത‌്
പാലത്തായി പീഡനക്കേസ്: തുടരന്വേഷണത്തിന‌് ഉത്തരവിട്ട് കോടതി

ത​ല​ശ്ശേ​രി: പാ​ല​ത്താ​യി​യി​ലെ നാ​ലാം​ക്ലാ​സു​കാ​രി​യെ ബിജെപി നേ​താവും അ​ധ്യാ​പ​ക​നുമായ പ​ത്മ​രാ​ജ​ൻ പീ​ഡി​പ്പി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ‌് (ര​ണ്ട‌്) കോ​ട​തി ഉ​ത്ത​ര​വിട്ടു. ക്രൈം​ബ്രാ​ഞ്ച‌് സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചാ​ണ‌് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന‌് പ്രോ‌​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി കോ​ട​തി അം​ഗീ​ക​രി​ച്ച​ത‌്.

വ​നി​ത ഐ.​പി.​എ​സ‌് ഓ​ഫി​സ​റെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​താ​ണ‌് ഉ​ചി​ത​മെ​ന്ന്‍ പ​ബ്ലി​ക‌് പ്രോ​സി​ക്യൂ​ട്ട​ർ നി​ർ​ദേ​ശി​ച്ചു.

അതേസമയം, പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സി​​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ൽ​നി​ന്ന്​ ക്രൈം​ബ്രാ​ഞ്ച്​ ഐ ​ജി ശ്രീ​ജി​ത്തി​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി. ശ്രീ​ജി​ത്തി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ർ​ന്നാ​ൽ നീ​തി​കി​ട്ടു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും ​​കേ​സി​​െൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​നി​ത ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

Related Stories

Anweshanam
www.anweshanam.com