സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കേസ് അന്വേഷിക്കുന്ന എട്ടു പ്രിവന്റീവ് ഓഫീസര്‍മാരെയാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്.
സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കേസ് അന്വേഷിക്കുന്ന എട്ടു പ്രിവന്റീവ് ഓഫീസര്‍മാരെയാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്.ബുധനാഴ്ച്ച വൈകിട്ടായിരുന്നു ഉത്തരവ് ഇറക്കിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റമെന്നാണ് കസ്റ്റംസ് ഉന്നതര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, അന്വേഷണ സംഘത്തിലേക്ക് രണ്ടു ഇന്‍സ്‌പെക്ടര്‍മാരെയും ആറു സൂപ്രണ്ടുമാരെയും തിരിച്ച് നിയമിക്കുകയും ചെയ്തു. സ്ഥലം മാറ്റത്തില്‍ പ്രിവെന്റീവ് ഓഫിസര്‍മാര്‍ അതൃപ്തി അറിയിച്ചെന്നാണ് വിവരം.

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴുണ്ടായ സ്ഥലം മാറ്റത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

Related Stories

Anweshanam
www.anweshanam.com