പാലാരിവട്ടം പാലം കേസ് ; കൺസൾട്ടൻസി കമ്പനി ഉടമ നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

പാലത്തിന്റെ രൂപകല്പന മറ്റൊരു കമ്പനിക്ക് നാഗേഷ് കെെമാറിയാതായി വിജിലന്‍സ് കണ്ടെത്തി
പാലാരിവട്ടം പാലം കേസ് ; കൺസൾട്ടൻസി കമ്പനി ഉടമ    നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

പാലാരിവട്ടം പാലം കേസില്‍ കൺസൾട്ടൻസി കമ്പനി ഉടമ വി വി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.പാലത്തിന്റെ രൂപകല്പനയ്ക്കായി 17 ലക്ഷം രൂപ വി വി നാഗേഷ് ഈടാക്കിയിരുന്നു. പാലത്തിന്റെ രൂപകല്പന മറ്റൊരു കമ്പനിക്ക് നാഗേഷ് കെെമാറിയാതായി വിജിലന്‍സ് കണ്ടെത്തി.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വിജിലൻസ് പ്രതി ചേർത്തു. പാലം നിർമ്മാണത്തിന് കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരനിൽ നിന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി. അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com