പാലക്കാട് വ്യാജമദ്യം കഴിച്ച് അപകടം; മൂന്ന് പേർ മരിച്ചു

മദ്യം തമിഴ്നാട്ടിൽ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്.
പാലക്കാട് വ്യാജമദ്യം കഴിച്ച് അപകടം; മൂന്ന് പേർ മരിച്ചു

പാലക്കാട്: വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് മരണം. അയ്യപ്പൻ (55), രാമൻ (55), ശിവൻ (37) എന്നിവരാണ് മരിച്ചത്.

ഇന്നലെയാണ് ഇവർ മദ്യപിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. മദ്യം തമിഴ്നാട്ടിൽ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Related Stories

Anweshanam
www.anweshanam.com