ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.
ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

കൊച്ചി: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. പാലക്കാട് ആര്‍ടിഒയില്‍ നിന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. തച്ചങ്കരിയ്ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒ ശരവണില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തച്ചങ്കരി ഇടനിലക്കാരന്‍ വഴി കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. കേസ് പിന്നീട് വിജിലന്‍സ് ഏറ്റെടുക്കുകയും അന്നത്തെ അഡീഷണന്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അടക്കം തച്ചങ്കരിയെ സംരക്ഷിക്കാന്‍ ശ്രമിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com