
പാലക്കാട്: തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാന കൊലയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പ്രതികള്‍ അനീഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പത്തരയോടെ ആണ് പ്രതികളായ സുരേഷ്, പ്രഭുകുമാര്‍ എന്നിവരെ മാനാം കുളമ്പ് കവലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇരുവരും കൃത്യം നടത്തിയ രീതി പോലീസിനോട് വിശദീകരിച്ചു. കത്തി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച ശേഷം സമീപത്തുള്ള ഓടയിലേക്ക് അനീഷിന് തള്ളിയിട്ടു എന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. സംഭവ സ്ഥലത്ത്
തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാര്‍ ഒത്തുകൂടിയിരുന്നു. അതേസമയം, കനത്ത പോലീസ് കാവലിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്.